വാട്സ്ആപ്പിലൂടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം| Last Modified ബുധന്‍, 24 ജൂണ്‍ 2015 (13:10 IST)
വാട്സ്ആപ്പിലൂടെ
മധ്യവയസ്കയുടെ മോര്‍ഫ്‌ ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ഏരൂര്‍ അയിലറ സ്വദേശി സജീവനാണ് അറസ്റ്റിലായത്‌. സൈബര്‍ പോലിസ്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് നടപടി.


സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഡിവൈ.എസ്.പി എൻ.വിജയകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ പോലീസ് ഇൻസ്‌പെക്ടർ കെ.ആർ.ബിജു, സബ് ഇൻസ്‌പെക്ടറായ എൻ.ബിജു, സി.പി.ഒമാരായ സതീഷ്, കൃഷ്ണകുമാർ, അരുൺ, അഭിലാഷ്, രഞ്ജിത്, അരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്‌. ഇയാളുടെ പക്കല്‍ നിന്നും അശ്ലീല ചിത്രങ്ങള്‍ അയക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവയും പോലിസ്‌ പിടിച്ചെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :