ലണ്ടന്|
Sajith|
Last Modified ചൊവ്വ, 23 ഫെബ്രുവരി 2016 (14:31 IST)
ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രയില്‍ എയര്‍
ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ച യാത്രികന് 96,000 രൂപ പിഴ. ലണ്ടനിലെ നോര്‍ത്ത് ഫീല്‍ഡ് ഹോളോക്രോഫ്റ്റ് സ്വദേശിയായ ജിനു എബ്രഹാം(39)നാണ് കോടതി പിഴ വിധിച്ചത്. തന്റെ പത്ത് വയസ്സുകാരനായ മകനൊടൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് അദ്ദേഹം മദ്യപിച്ച് യാത്രക്കാരെ ശല്യം ചെയ്യുകയും വിമാനത്തിനുള്ളില്‍ മൂത്രമൊഴിക്കുകയും ചെയ്തത്.
വിമാന ജീവനക്കാര്‍ ഇത് തടയാന്‍ ശ്രമിച്ചുവെങ്കിലും ജിനു ഇവരെ വകവെച്ചില്ല. ഉടന്‍ തന്നെ ഇയാളെ മറ്റുയാത്രക്കാരും വിമാന ജീവനക്കാരും ചേര്‍ന്ന് കൈകാലുകള്‍ ബന്ധിച്ച് സീറ്റില്‍ കെട്ടിയിട്ടു. വിമാനം ബര്‍മിംഗ്ഹമാല്‍ എത്തിയതോടെ പൊലീസ് വിമാനത്താവളത്തില്‍ എത്തി ജിനുവിനെ അറസ്റ്റ് ചെയ്തു. ബര്‍മിംഗാഹാം ക്രൗണ്‍ കോടതിയാണ് ജിനുവിന് പിഴ ഈടാക്കിയത്.
അതേസമയം, സംഭവം തന്നെ ഞെട്ടിപ്പിച്ചുവെന്ന് ജിനു പ്രതികരിച്ചു. ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്നായിരുന്നു ജിനുവിന്റെ വിശദീകരണം.