ലോക്‌സഭാ തെരഞ്ഞെടുപ്പിനു നാളെ തുടക്കം; ജനവിധി തേടുന്നത് 102 മണ്ഡലങ്ങളില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 ഏപ്രില്‍ 2024 (09:58 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പിനു നാളെ തുടക്കം. ജനവിധി തേടുന്നത് 102 മണ്ഡലങ്ങളാണ്. കൂടാതെ അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തെരഞ്ഞെടുപ്പും നാളെയാണ് നടക്കുന്നത്. തമിഴ്‌നാട്, അരുണാചല്‍ പ്രദേശ്, ആസാം, ബിഹാര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ വിവിധ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.

എട്ടു കേന്ദ്ര മന്ത്രിമാരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. 543 മണ്ഡലങ്ങളിലായി ഏഴു ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :