നാളെ ജനവിധി തേടുന്നവരില്‍ എട്ടു കേന്ദ്രമന്ത്രിമാരും രണ്ടുമുന്‍മുഖ്യമന്ത്രിമാരും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 ഏപ്രില്‍ 2024 (16:01 IST)
നാളെ നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നവരില്‍ എട്ടു കേന്ദ്രമന്ത്രിമാരും രണ്ടുമുന്‍മുഖ്യമന്ത്രിമാരും ഉള്‍പ്പെടുന്നു. നിതിന്‍ ഗഡ്കരി, അര്‍ജുന്‍ റാം മേഘ്വാള്‍, എല്‍. മുരുകന്‍, കിരണ്‍ റിജിജു, സര്‍ബാനന്ദ സോനോവാള്‍, സഞ്ജീവ് ബലിയാന്‍, ജിതേന്ദ്ര സിങ്, ഭൂപേന്ദ്ര യാദവ് എന്നിവരാണ് ജനവിധി തേടുന്ന കേന്ദ്രമന്ത്രിമാര്‍. തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍, ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്, കോണ്‍ഗ്രസ് നേതാവും അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ നബാം തുകി എന്നിവരും ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നു.

നാളെ ജനവിധി തേടുന്നത് 102 മണ്ഡലങ്ങളാണ്. കൂടാതെ അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തെരഞ്ഞെടുപ്പും നാളെയാണ് നടക്കുന്നത്. തമിഴ്നാട്, അരുണാചല്‍ പ്രദേശ്, ആസാം, ബിഹാര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ വിവിധ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :