ലോക്‌സഭാ മൂന്നാംഘട്ട വോട്ടെടുപ്പ്: ഇന്ന് ജനവിധിതേടുന്ന 1300 സ്ഥാനാര്‍ത്ഥികളില്‍ വനിതകള്‍ 120 മാത്രം, കണക്കുകള്‍ ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 മെയ് 2024 (12:54 IST)
ലോക്‌സഭാ മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇന്ന് വോട്ടുചെയ്യാന്‍ അര്‍ഹതയുള്ളത് 17.24 കോടി പേര്‍ക്കാണ്. ഒന്‍പതു സംസ്ഥാനങ്ങളിലും രണ്ടുകേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടുചെയ്യുന്നവരില്‍ 14.04 ലക്ഷം പേര്‍ 85 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. കൂടാതെ വൈകല്യങ്ങളുള്ള 15.66 ലക്ഷം പേരുമുണ്ട്. വോട്ടുചെയ്യുന്നവരില്‍ 8.85 കോടി പേര്‍ പുരുഷന്മാരും 8.39 കോടി പേര്‍ സ്ത്രീകളുമാണ്.

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്നത് 1300 സ്ഥാനാര്‍ത്ഥികളാണ്. ഇതില്‍ സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ 120 പേര്‍ മാത്രമാണ്. വോട്ടെടുപ്പിന് സജ്ജമാക്കിയിരിക്കുന്നത് 1.85 ലക്ഷം ബൂത്തുകളാണ്. നടത്തിപ്പിന് 18.5 ലക്ഷം ഉദ്യോഗസ്ഥരാണ് ഉള്ളത്. നാലാം ഘട്ടം മെയ് 13നാണ് നടക്കുക. ഏഴുഘട്ട വോട്ടെടുപ്പാണുള്ളത്. വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :