ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാളെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത് പത്തുസംസ്ഥാനങ്ങളില്‍

Lok Sabha Election 2024
Lok Sabha Election 2024
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 6 മെയ് 2024 (11:42 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പത്തുസംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കൂടാതെ ഒരു കേന്ദ്രഭരണ പ്രദേശത്തും വോട്ടെടുപ്പ് നടക്കും. ഗുജറാത്തിലെ 26 മണ്ഡലങ്ങള്‍, ഗോവയിലും ദാമന്‍ ദിയു ദ്വീപുകളിലുമായി രണ്ടുവീതം മണ്ഡലങ്ങള്‍, അസാമിലും വെസ്റ്റ് ബംഗാളിലുമായി നാലുവീതം സീറ്റുകള്‍, ബീഹാറിലെ അഞ്ചുമണ്ഡലങ്ങള്‍, ഛത്തീസ്ഗഢിലെ ഏഴുമണ്ഡലങ്ങള്‍, മധ്യപ്രദേശിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഉത്തര്‍പ്രദേശിലെ 10 മണ്ഡലങ്ങല്‍, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങള്‍, കര്‍ണാടകയിലെ 14 മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഈ വോട്ടെടുപ്പില്‍ പ്രമുഖരായ നിരവധി നേതാക്കള്‍ ജനവിധി തേടുന്നുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, മന്ത്രി മാരായ ജ്യോതിരാദിത്യ സിന്ധ്യ, ശിവരാജ് സിങ് ചൗഹാന്‍, കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്, സമാജ് വാദി പാര്‍ട്ടി നേതാവ് ഡിംപിള്‍ യാദവ് എന്നിവര്‍ ജനവിധി തേടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :