വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം നടത്താന്‍ രാജ്യത്ത് മൂന്നാഴ്ച ലോക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് പ്രചരണം: മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 മാര്‍ച്ച് 2024 (11:42 IST)
വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം നടത്താന്‍ രാജ്യത്ത് മൂന്നാഴ്ച ലോക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് പ്രചരണം നടത്തിയ ആള്‍ അറസ്റ്റില്‍. സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയ മലപ്പുറം സ്വദേശി എംവി ഷറഫുദ്ദീന്‍ ആണ് അറസ്റ്റിലായത്. കോവിഡ് ലോക്ഡൗണ്‍ സമയത്തെ ഒരു വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ആണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. സൈബര്‍ പൊലീസ് നടത്തിയ സോഷ്യല്‍ മീഡിയ പെട്രോളിംഗിലാണ് വ്യാജ പ്രചരണം കണ്ടെത്തിയത്.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ വ്യാജ പ്രചരണവും കൂടുതലായി കാണപ്പെടുന്നുണ്ട്. ഇത്തരം പ്രചരണങ്ങളെ കണ്ടെത്താനായി സൈബര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ നിരീക്ഷണ സെല്ലുകള്‍ക്ക് രൂപ നല്‍കിയിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :