ലോക്‌ഡൗൺ: 14ന് ശേഷവും നിയന്ത്രണങ്ങൾ തുടർന്നേക്കും, പിൻവലിക്കുക ഘട്ടംഘട്ടമായി

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 3 ഏപ്രില്‍ 2020 (08:00 IST)
ഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച സമ്പൂർണ ലോക്‌ഡൗൺ ഈ മാസം 14ന് അവസാനികും. എന്നാൽ ലോക്‌ഡൗൺ പിൻവലിക്കുന്നതോടെ ആളുകൾ കൂട്ടത്തോടെ പൊതു ഇടങ്ങളി എത്താം എന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. അതിനാൽ ലോക്‌ഡൗൺ പിൻവലിച്ചാലും യാത്ര വിലക്ക് ഉൾപ്പടെയുള്ള നിയന്ത്രങ്ങൾ തുടർന്നേക്കും.

ഇതുസംബന്ധിച്ച് പ്രധാനമന്ത്രി ചില നിർദേശങ്ങൾ നൽകിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു, ലോക്‌ഡൗൺ പിൻവലിക്കുന്നതോടെ ആളുകൾ പുറത്തിറങ്ങുന്നത് തടയാൻ നിർദേശങ്ങൾ നൽകണമെന്ന് സംസ്ഥാന സർക്കരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളിലെ വിദഗ്ധ സമിതി ഇത് പഠിച്ച് നിർദേശങ്ങൾ നൽകും. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ലോകഡൗൺ പിൻവലിച്ചാലും സമാനമായ നിയന്ത്രങ്ങൾ തന്നെ നിലനിർത്തിയേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :