വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 3 ഏപ്രില്‍ 2020 (07:32 IST)
കോവിഡ് ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോഴുള്ള കണക്കു പ്രകാരം. 53,167 പേർ. കോവിഡ് ബാധയെ തുടർന്ന് മരിച്ചു. 10,15,059 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ സ്ഥിതി ഗുരുതമാവുകയാണ്. ദിവസങ്ങൾകൊണ്ട് അമേരിക്ക രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാമതെത്തി
2,44,877 പേർക്കാണ് അമേരിക്കയിൽ മാത്രം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണം 6070 ആയി. ഇറ്റലിയിൽ മാത്രം 13,915 പേർക്കാണ് ജീവൻ നഷ്ടമയത്. കഴിഞ്ഞ ദിവസം 950 പേർ കൂടി മർച്ചതോടെ സ്പെയിനിൽ മരണസംഖ്യ 10,348 ആയി. ബ്രിട്ടണിൽ കോവിഡ് ബാധിച്ച് മരിച്ച്വരുടെ എണ്ണം 2921 ലേക്ക് ഉയർന്നു. രോഗബധയെ തുടർന്ന് അമേരിക്കയിൽ മാത്രം 2.4 ലക്ഷത്തോളം പേർ മരണപ്പെട്ടേക്കാം എന്ന് വൈറ്റ് ഹൗസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.