ലോക്ക് ഡൗൺ ഇളവുകൾ; ഇന്നുമുതൽ ഏതൊക്കെ കടകൾ തുറക്കാം, തുറക്കരുത്?

അനു മുരളി| Last Modified ശനി, 25 ഏപ്രില്‍ 2020 (14:28 IST)
കൊവിഡ് ഹോട്ട്സ്പോട്ടുകളും നിയന്ത്രിത മേഖലളും ഒഴികെയുള്ള സ്ഥലങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മെയ് മൂന്ന് വരെ നീട്ടില ലോക്ക് ഡൗണിനിടയിലും കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച രാത്രി വൈകി പുറത്തിറക്കി.

അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമായിരുന്നു ഇന്നലെ വരെ അനുമതി. എന്നാൽ, ഇന്നു മുതൽ മറ്റ് കടകൾക്കും തുറന്നു പ്രവർത്തിക്കാനുള്ള അനുമതിയാണ് കേന്ദ്ര സർക്കാർ പുതിയ ഉത്തരവിലൂടെ നൽകിയിരിക്കുന്നത്. അതേസമയം, മാളുകൾ, സിനിമാശാലകൾ, ചന്തകൾ, മദ്യവിൽപ്പന ശാലകൾ, ജ്വല്ലറികൾ എന്നിവകൾക്ക് ഇളവില്ല. ഇവയൊന്നും തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ലെന്ന് പുതിയ ഉത്തരവിൽ അറിയിപ്പുണ്ട്. പൊതുഗതാഗത സംവിധാനങ്ങൾക്കും ഇളവില്ല.

ശനിയാഴ്ച മുതൽ തുറന്നു പ്രവ‍ർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾ:

* സലൂൺ, ബാർബർ ഷോപ്പ് എന്നിവ തുറക്കാം. എന്നാൽ വാണിജ്യസമുച്ചയങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്നവയ്ക്ക് അനുമതിയില്ല

* മുനിസിപ്പൽ കോർപ്പറേഷനുകൾക്കും മുനിസിപ്പാലിറ്റികൾക്കും പുറത്തുള്ള വാണിജ്യ സമുച്ചയങ്ങൾക്കു മാത്രം അനുമതി.

* നഗരങ്ങളിൽ ഭവന മേഖലകളിലോ, പ്രത്യേകം നിലകൊള്ളുന്നതോ ആയ കടകൾ മാത്രം തുറന്നു പ്രവർത്തിക്കുക.

* ഭവന സമുച്ചയങ്ങളിൽ പ്രവർത്തിക്കുന്ന തയ്യൽക്കടകൾ തുറക്കാം.

* ഭവന മേഖലകളിലും മറ്റും പ്രവർത്തിക്കുന്ന വ്യാപാരശാലകൾ തുറക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :