നിങ്ങളെ ഒന്ന് പരീക്ഷിയ്ക്കാൻ ഞാൻ തമാശ പറഞ്ഞതല്ലേ, അണുനാശിനി കുത്തിവയ്ക്കാന്‍ പറഞ്ഞതിൽ വിശദീകരണവുമായി ട്രംപ്

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 25 ഏപ്രില്‍ 2020 (13:20 IST)
കോവിഡ് 19നെ പ്രതിരോധിക്കാന്‍ അണുനാശിനി ശരീരത്തിൽ കുത്തിവക്കുന്നതിന്റെ സാധ്യത പഠിയ്ക്കും എന്ന പ്രതികരണത്തിൽനിന്നും മലക്കം മറിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. മാധ്യമ പ്രവർത്തകരുടെ പ്രതികരണം അറിയാനായി പറഞ്ഞ ഒരു തമാശയായിരുന്നു അത് എന്നാണ് ട്രംപിന്റെ വിശദീകരണം.

'നിങ്ങളെപ്പോലുള്ള മാധ്യമ പ്രവർത്തകരുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നറിയാന്‍ ഞാനൊരു തമാശ പറഞ്ഞതാണ്.' എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിന് ട്രംപിന്റെ മറുപടി. കൊറോണ വൈറസിനെ ചെറുത്തുതോല്‍പ്പിക്കാന്‍ അണുനാശിനി ശരീരത്തില്‍ കടത്തിവിടുന്നതിന്റെ സാധ്യതകളെ കുറിച്ച്‌ പഠിക്കാനാണ് ട്രംപ് നിർദേശം നൽകിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :