ഒന്നരക്കോടി പുതിയ സബ്‌സ്‌ക്രൈബേ‌ഴ്‌സ്! ലോക്ക്ഡൗണിൽ വൻവരുമാനം നേടി നെറ്റ്‌ഫ്ലി‌ക്‌സ്

അഭിറാം മനോഹർ| Last Modified ശനി, 25 ഏപ്രില്‍ 2020 (12:42 IST)
കൊവിഡ് മാഹാമാരിക്കിടയിൽ ലോകത്തിലെ വിവിധ പ്രദേശങ്ങളിലായി കോടിക്കണക്കിന് ജനങ്ങളാണ് വീടുകൾക്കുള്ളിൽ കഴിയുന്നത്. മൂലം സിനിമയടക്കമുള്ള വിനോദ വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിൽആണെങ്കിലും ഈ സീസൺ മൂലം ലാഭം കൊയ്‌ത ആളുകളുമുണ്ട്. ആമസോൺ, നെറ്റ്‌ഫ്ലിക്‌സ് അടക്കുമുല്ല ഒടിടി പ്ലാറ്റ്‌ഫോമുകളാണ് ആളുകൾ വീടുകളിലായതോടെ വലിയ നേട്ടം കൊയ്‌തിരിക്കുന്നത്.


ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലായി നെറ്റ്ഫ്ളിക്സ്
5.77 ബില്യണ്‍ ഡോളറിന്റെ അതായത് 44,029 കോടി രൂപയുടെ വരുമാനമാണ് ഉണ്ടാക്കിയത്. ഈ മൂന്ന് മാസങ്ങളിൽ മാത്രം 1.58 കോടി പുതിയ സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് നെറ്റ്‌ഫ്ലിക്‌സിന് ലഭിച്ചത്. നിലവില്‍ നെറ്റ്ഫ്ളിക്സിന് ആകെയുള്ള ഉപയോക്താക്കള്‍ 18.2 കോടിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :