ന്യൂഡല്‍ഹി|
jibin|
Last Updated:
ബുധന്‍, 15 മാര്‍ച്ച് 2017 (16:45 IST)
നരേന്ദ്ര മോദിയുടെ കടന്നുവരവോടെ മുന്‍ നിരയില്‍ നിന്ന് പിന്നോട്ട് പോകേണ്ടിവന്ന മുതിര്‍ന്ന ബിജെപി നേതാവും ഉപപ്രധാനമന്ത്രിയായിരുന്ന എല്‍കെ അദ്വാനി അടുത്ത രാഷ്ട്രപതിയായേക്കുമെന്ന് റിപ്പോര്‍ട്ട്.
അദ്വാനിയെ രാഷ്ട്രപതിയാക്കുന്ന കാര്യത്തില്‍ മോദിക്കും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായ്‌ക്കും ഒരേ അഭിപ്രായമാണ്. കഴിഞ്ഞ മാര്‍ച്ച് 8ന് സോംനാഥില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ രാഷ്ട്രപതി സ്ഥാനം ഏറ്റെടുക്കണമെന്ന് മോദി അദ്വാധിയോട് ആവശ്യപ്പെട്ടുവെന്ന് വാര്‍ത്തകളുണ്ട്.
തന്റെ ഗുരുദക്ഷിണയാണ് രാഷ്ട്രപതി സ്ഥാനമെന്നും, അതിനാല്‍ മടികൂടാതെ പദവി ഏറ്റെടുക്കണമെന്നും പ്രധാനമന്ത്രി അദ്വാനിയോട് ആവശ്യപ്പെട്ടു.
അദ്വാനി അടുത്ത രാഷ്ട്രപതിയാകുന്നതോടെ ഉത്തര്‍പ്രദേശില്‍ ഭരണം സ്വന്തമാക്കാന്‍ സാധിച്ചതിന്റെ തിളക്കം നിലനിര്‍ത്താന്‍
സാധിക്കുമെന്നും പ്രവര്‍ത്തകരില്‍ കൂടുതല്‍ ഊര്‍ജം പകരാന്‍ ഈ നീക്കത്തിന് കഴിയുമെന്നുമാണ് ബിജെപി വിലയിരുത്തുന്നത്.
ഈ വര്‍ഷം ജൂലൈയിലാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.