aparna shaji|
Last Modified ചൊവ്വ, 14 മാര്‍ച്ച് 2017 (12:19 IST)
ഗോവ മുഖ്യമന്ത്രിയായി അധികാരത്തിലേൽക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്ന മുൻ കേന്ദ്ര പ്രതിരോധമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറിന് ആശ്വസമായി സുപ്രിംകോടതി വിധി. പരീക്കറിന്റെ സത്യപ്രതിഞ്ജ തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ ഹർജി സുപ്രിംകോടതി തള്ളി.
ഗോവ നിയമസഭയിൽ ഉടൻ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി വിശ്വാസവോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. സുപ്രിംകോടതിയുടെ നിർദേശപ്രകാരം മാർച്ച് പതിനാറിന് ഗോവയിൽ വിശ്വാസവോട്ടെടുപ്പ് നടത്തും.
സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളൊന്നും കോടതി നടത്തിയില്ല. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് എന്തുകൊണ്ട് ഗവര്‍ണറെ സമീപിച്ചില്ലെന്ന് കോടതി ചോദിച്ചു. കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹർജിയില്‍ പിന്തുണയുള്ള എംഎല്‍എമാരുടെ എണ്ണം വ്യക്തമാക്കാതിരുന്നതും കോടതിയുടെ വിമര്‍ശത്തിനിടയാക്കി. ഒപ്പമുള്ള എം എൽ എ മാരുടെ എണ്ണം എന്തുകൊണ്ട് അറിയിച്ചില്ലെന്നും കോടതി ചോദിച്ചു.