ന്യൂഡല്‍ഹി|
jibin|
Last Updated:
ചൊവ്വ, 14 മാര്‍ച്ച് 2017 (21:02 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ വീണ്ടും തല പൊക്കുന്നു. മോദി ബിരുദം നേടിയെന്ന് അവകാശപ്പെടുന്ന കാലത്തെ ഒരു വിദ്യാര്‍ഥികളുടെയും രേഖകള്‍ ഇല്ലെന്നാണ് ഡല്‍ഹി
സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഇപ്പോള്‍ പറയുന്നത്.
1978ലാണ് മോദി ബിരുദം നേടിയതെന്ന് അവകാശപെടുന്നത്. എന്നാല്‍ ആ വര്‍ഷത്തെ യാതൊരു വിവരങ്ങളും പക്കലില്ലെന്നും സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കാറില്ലെന്നുമാണ് സര്‍വകലാശാല ഇപ്പോള്‍ വിവരാവകാശത്തിന് മറുപടി നല്‍കിയത്.
മോദി പഠിച്ചിരുന്ന കാലത്തെ വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം, പേര്, റോള്‍ നമ്പര്‍, മാതാപിതാക്കളുടെ പേര് എന്നിവയും ചോദിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല.
ഐഎഎന്‍എസിന്റെ കറസ്‌പോണ്ടന്റ് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് സര്‍വകലാശാല ഈ മറുപടി പറഞ്ഞത്.