കൊല്‍ക്കത്ത|
jibin|
Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2016 (19:56 IST)
മദ്യനയത്തില്‍ പുതിയ പരിഷ്‌കാരവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത്. ഡ്രൈ ഡേകളുടെ എണ്ണം വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ ബാറുകളിലും ക്ലബ്ബുകളിലും എല്ലാ ദിവസവും മദ്യം വിതരണം ചെയ്യാൻ അനുമതി നൽകുകയും ചെയ്‌തു.
കൂടാതെ ഡ്രൈ ഡേകളുടെ എണ്ണം 12ൽനിന്ന് നാലരയിലേക്കു ചുരുക്കിയിട്ടുണ്ട്. ത്രീസ്റ്റാറിനു മുകളിലേക്കുള്ള ബാറുകൾക്കും ക്ലബ്ബുകൾക്കും ഇനി 365 ദിവസവും മദ്യം വിൽക്കാം എന്ന പരിഷ്‌കരണവും സര്‍ക്കാര്‍ കൊണ്ടുവന്നു. മദ്യനയത്തിലെ ഭേദഗതി ഉത്തരവ് സർക്കാർ ചൊവ്വാഴ്ച പുറത്തിറക്കി.
ചില്ലറ വിൽപ്പനശാലകൾക്കാണ് ഡ്രൈ ഡേ ബാധകമാകുന്നത്. അതേസമയം, മമതാ ബാനർജിയുടെ തീരുമാനത്തെ വ്യവസായ സമൂഹം സ്വാഗതം ചെയ്തു.