കോഴിക്കോട്|
PRIYANKA|
Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2016 (16:12 IST)
ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹൈന്ദവ വിശ്വാസങ്ങളില്‍ അകാരണമായി സര്‍ക്കാര്‍ ഇടപെടരതുതെന്നും ഹജ്ജ് യാത്ര എല്ലാ ദിവസവും വേണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
കോഴിക്കോട് നടന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ്
ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് ഉമ്മന്‍ചാണ്ടി രംഗത്തു വന്നത്. എന്നാല്‍ ഇടതുപക്ഷത്തെ വിശ്വാസികളില്‍ നിന്നും അകറ്റാനുള്ള നീക്കം എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്നും. എന്നാല്‍ എല്ലാ മതങ്ങളെയും ഇടതുപക്ഷം ഒരുപോലെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.