അനുബന്ധ വാര്‍ത്തകള്‍
- ഉംപുൺ ചുഴലിക്കാറ്റിൽ പശ്ചിമബംഗാളിൽ 72 മരണം, സഹായം അഭ്യർത്ഥിച്ച് മമത, ദുരന്തബാധിതർക്കൊപ്പമെന്ന് മോദി
- മണിക്കൂറിൽ 185 കിമീ വേഗത, ഉംപുൺ ചുഴലിക്കാറ്റ് ബംഗാൾ തീരത്ത് പ്രവേശിച്ചു
- രണ്ട് നഴ്സുമാർക്ക് കൂടി കൊവിഡ്, ഡൽഹിയിൽ മാത്രം 42 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട്
- കേരളത്തിൽ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
- പ്രതിഷേധങ്ങൾക്ക് പുല്ല് വില; പൗരത്വ നിയമം പ്രാബല്യത്തിൽ; വിജ്ഞാപനമിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിൽ മദ്യത്തിന്റെ ചിത്രങ്ങൾ, കൈപ്പിഴയെന്ന് വിശദീകരണം
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിൽക്വിസ്കിയുടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ട സംഭവം വിവാദമായി. ഉംപുൺ ചുഴലിക്കാറ്റ് ദുരന്തംവിതച്ച പശ്ചിമബംഗാളില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഫേയ്സ്ബുക്ക് പോസ്റ്റിലാണ് രണ്ടുകുപ്പി മദ്യത്തിന്റെ ചിത്രവും പ്രത്യക്ഷപ്പെട്ടത്. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവര്‍ക്ക് സംഭവിച്ച മനപ്പൂര്‍വമല്ലാത്ത തെറ്റാണിതെന്ന് ആഭ്യന്തര മന്ത്രാലയം വിശദമാക്കി.ആഭ്യന്തര മന്ത്രാലയത്തിന്റെ പേജ് കൈകാര്യം ചെയ്യുന്ന ജീവനക്കാരന്റെ വ്യക്തിപരമായ ഫേയ്സ്ബുക്ക് അക്കൗണ്ടും ആഭ്യന്തര മന്ത്രാലയത്തിന്റെ പേജും കൈകാര്യം ചെയ്യുമ്പോള്‍ സംഭവിച്ച ആശയക്കുഴപ്പം മൂലമാണ് ഇത് സംഭവിച്ചതെന്നും മന്ത്രലയ വക്താവ് പറഞ്ഞു. തെറ്റ് വരുത്തിയ വ്യക്തി രേഖാമൂലം ക്ഷമാപണം നൽകിയതായും മന്ത്രാലയം പറഞ്ഞു.
2.79 ലക്ഷം പേരാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പേജ് പിന്തുടരുന്നത്.