ന്യൂഡല്‍ഹി|
VISHNU N L|
Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (12:49 IST)
ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും
അധിക നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിക്കം തുടങ്ങി. ചരക്കുസേവനനികുതി നടപ്പാക്കുമ്പോള്‍ പുകയിലമദ്യവ്യവസായ മേഖലയ്ക്ക് കൂടുതല്‍ നികുതി ചുമത്തുമെന്ന് ധനമന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്.
പാപ നികുതിയായി എത്ര ശതമാനം ഈടാക്കുമെന്ന് പക്ഷെ മന്ത്രാലയം സൂചനകള്‍ നല്‍കിയിട്ടില്ല. ആരോഗ്യത്തിനു ഹാനീകരമായവ വില്‍ക്കുമ്പോള്‍ അധിക എക്‌സൈസ് നികുതി ചുമത്തുന്ന പതിവ് ഇപ്പോഴുമുണ്ട്. എന്നാല്‍, പുതിയനിയമം വരുന്നതോടെ ഇത് വര്‍ധിപ്പിക്കാനാണ് നീക്കം.
ചരക്കുസേവന നികുതിനിയമം പ്രാബല്യത്തിലാവുന്നതോടെ എക്‌സൈസ്, സേവന, വില്‍പ്പന, ഒക്‌ട്രോയ് തുടങ്ങിയ എല്ലാത്തരം പരോക്ഷനികുതികളും ഒറ്റ നികുതി സമ്പ്രാദായത്തിന്‍ കീഴിലാകും.