തിരുവനന്തപുരം|
JJ|
Last Modified ഞായര്‍, 4 ഒക്‌ടോബര്‍ 2015 (16:56 IST)
ബിവറേജസ് കോര്‍പ്പറേഷന്‍റെ 22 ഔട്ട്‍ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്‍റെ 4 ഔട്ട്‍ലെറ്റുകളും ചേര്‍ന്ന് 26 ചില്ലറ മദ്യവില്‍പ്പന ശാലകള്‍ ഇന്ന് അടച്ചുപൂട്ടും. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതായി
എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
സര്‍ക്കാര്‍ മദ്യനയം അനുസരിച്ച് ഓരോ വര്‍ഷവും പത്ത് ശതമാനം അഥവാ 39 എണ്ണം വീതം വച്ച് പൂട്ടാനാണു തീരുമാനം. കഴിഞ്ഞ വര്‍ഷവും 39 എണ്ണം പൂട്ടിയിരുന്നു. എന്നാല്‍ ഇക്കൊല്ലം ദേശീയ പാതയോരത്തെ മദ്യവില്‍പ്പന ശാലകള്‍ പൂട്ടണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യം അനുസരിച്ച് 13 എണ്ണം നേരത്തേ തന്നെ പൂട്ടിയിരുന്നു. അതാണ് 39 എണ്ണത്തില്‍ ബാക്കിയുള്ള 26 എണ്ണം ഇപ്പോള്‍ പൂട്ടുന്നത്.
മലപ്പുറം ജില്ലയില്‍ പൂട്ടുന്ന ചില്ലറ മദ്യവില്‍പ്പന ശാലകള്‍ ഒന്നും ഇല്ല. ഇതിനു കാരണം ഈ ജില്ലയിലെ മദ്യവില്‍പ്പന കൂടുതലും ഔട്ട്‍ലെറ്റുകളുടെ എണ്ണം കുറവും ആണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.