കള്ളപ്പണം; സര്‍ക്കാര്‍ തന്ത്രം ഫലിച്ചു, വെളിപ്പെട്ടത് 3,770 കോടിയുടെ അനധികൃത സ്വത്തുക്കള്‍

ന്യൂഡൽഹി| VISHNU N L| Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2015 (13:16 IST)
കള്ളപ്പണ വിഷയത്തില്‍ ശക്തമായ ഞിലപാടുകളുമായി മുന്നോട്ടു പോകുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തയ്യറാക്കിയ തന്ത്രം വിജയം കാണുന്നു. കള്ളപ്പണം കൈവശം വച്ചവർ സെപ്റ്റംബര്‍ 30നു മുമ്പ് വെളിപ്പെടുത്തി പിഴയടച്ചാല്‍ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാമെന്ന സര്‍ക്കാര്‍ തന്ത്രത്തില്‍ വെളിപ്പെട്ടത് 3,770 കോടി രൂപയാണെന്ന് കണക്കുകള്‍.

പിഴയടയ്ക്കാൻ നൽകിയ തീയതി അവസാനിച്ചതോടെ 638 പേർ ഏകജാലക സംവിധാനത്തിലൂടെ പിഴയടച്ചെന്നു സർക്കാർ അറിയിച്ചു. ഇവര്‍ വെളിപ്പെടുത്തിയ കള്ളപ്പണം ആകെ 3,770 കോടിയോളം വരുമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിറ്റി) ചെയർപേഴ്സൺ അനിതാ കപൂർ അറിയിച്ചത്.

നിയമ നടപടികൾ നേരിടാതെ കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസാന തീയതിയായ ഇന്നലെ ഡൽഹിയിലെ ഓഫിസിൽ ഇതിനായി നിരവധിപ്പേർ എത്തിയിരുന്നു. രാജസ്ഥാൻ, കർണാടക തുടങ്ങി ദൂരസ്ഥലങ്ങളിൽ നിന്നുപോലും നിരവധിപേരാണ് ഡൽഹിയിലെ ഓഫിസിലെത്തി തങ്ങളുടെ കള്ളപ്പണം വെളിപ്പെടുത്തിയത്. ഇങ്ങനെ അനധികൃത പണം വെളിപ്പെടുത്തിയവർക്ക് ഈ ഡിസംബർ 31 വരെ നികുതിയും പിഴയും അടയ്ക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :