വീട്ടില്‍ മദ്യക്കച്ചവടം: 44 കാരന്‍ പിടിയില്‍

തിരുവനന്തപുരം| Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (18:05 IST)

ബാറുകള്‍ അടച്ചതോടെ വീട്ടില്‍ വിദേശമദ്യക്കച്ചവടം തുടങ്ങിയ ആള്‍ പൊലീസ് പിടിയിലായി. പൌണ്ട്കടവ് കോരാളം‍കുഴി വീട്ടില്‍ ടൈറ്റസ് എന്ന 44 കാരനാണു പൊലീസ് പിടിയിലായത്.

മദ്യവില്‍പ്പന നടക്കുന്നതറിഞ്ഞ് മദ്യം ആവശ്യപ്പെട്ട് പൊലീസുകാര്‍ ഇയാളെ നേരിട്ട് സമീപിക്കുകയായിരുന്നു. വീട്ടിലെ പ്രത്യേക മുറി ഇതിനായി ഒരുക്കിയാണ്‌ മദ്യക്കച്ചവടം തുടങ്ങിയത്.

ബിവറേജസ് കോര്‍പ്പറേഷന്‍റെ ബാറുകള്‍ അവധിയിലാവുന്ന ദിവസം ഇവിടെ നീണ്ടനിര തന്നെ കാണാമായിരുന്നു എന്നാണു സമീപ വാസികള്‍ പറയുന്നത്. മദ്യക്കുപ്പികള്‍, അളവു പാത്രങ്ങള്‍ എന്നിവയും ഇവിടെ നിന്നു പിടിച്ചു.

മെഡിക്കല്‍ കോളേജ് സി.ഐ ഷീന്‍ തറയില്‍, തുമ്പ എസ്ഐ വിനോദ്, ഷാഡോ പൊലീസിലെ വിനോദ് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :