Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (16:30 IST)
പീഡനക്കേസില്‍ പ്രതിയാകുമെന്ന് ഭയന്ന് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. മേലുകാവ് വാളകം ചാമപ്പാറയില്‍ ആന്‍റോ ജോര്‍ജ്ജാണു(24) ജീവനൊടുക്കിയത്.
ഇയാളുടെ ഓട്ടോയില്‍ യാത്ര ചെയ്ത പാണ്ടിയാംമാവ് സ്വദേശിയായ യുവതി തന്നെ ആന്‍റോ കടന്നുപിടിക്കാന്‍ ശ്രമിച്ചു എന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇത് കേസായി മാറുമെന്ന് ഭയന്നാണു കഴിഞ്ഞ ദിവസം ഇയാള്‍ ആത്മഹത്യ ചെയ്തത്.
യുവതി മാതാവുമൊത്ത് മേലുകാവ് പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നത് ഇയാള്‍ കണ്ടിരുന്നു. കേസു ഭയന്ന് ഉടന്‍ തന്നെ ഇയാള്‍ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.