ഗ്രീന്‍ പീസിനെ വരിഞ്ഞുമുറുക്കി, ഇനി കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം ഫോര്‍ഡ് ഫൌണ്ടേഷന്‍ ‍?

ന്യൂഡല്‍ഹി| VISHNU N L| Last Updated: വെള്ളി, 24 ഏപ്രില്‍ 2015 (15:06 IST)
പ്രമുഖ അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീസിനെ വരിഞ്ഞുമുറുക്കാനുള്ള ചരടുവലികള്‍ നടത്തിയതിനു ശേഷം കേന്ദ്രസര്‍ക്കാരിന്റെ
നോട്ടം സന്നദ്ധ സംഘടനയായ ഫോര്‍ഡ് ഫൌണ്ടേഷനിലേക്ക് നീളുന്നതായി റിപ്പോര്‍ട്ടുകള്‍. സംഘടനയിൽ നിന്ന് രാജ്യത്തേക്ക് എത്തുന്ന ഫണ്ടുകൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്രെ ക്ളിയറൻസ് നിർബന്ധമാക്കിയതായാണ് റിപ്പോർട്ട്. സംഘടനയിൽ നിന്ന് വിവിധ എൻ.ജി.ഒകളിലേക്കുള്ള ദശലക്ഷക്കണക്കിന് ഡോളറിന്രെ ഗ്രാന്റുകൾ കഴിഞ്ഞ കുറച്ചു മാസങ്ങളായി തടഞ്ഞിരിക്കുകയാണെന്നും സൂചനയുണ്ട്.

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നു എന്ന് പരാതി ലഭിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്. സമാനമായ കാരണങ്ങളാണ് ഗ്രീന്‍ പീസിനെതിരെയും ഉയര്‍ന്നത്. പരിസ്ഥിതി വാദങ്ങള്‍ ഉയര്‍ത്തി രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നു എന്ന് ഗ്രീന്‍പീസിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു. അതിനുപിന്നാലെയാണ് ഫോര്‍ഡ് ഫൌണ്ടേഷനേയും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നത്.
യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന തീസ്ത സെതൽവാദ് നടത്തുന്ന
സർക്കാർ ഇതര സംഘടന(എൻ.ജി.ഒ)​ വഴി രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയാണെന്നും വർഗീയ വിദ്വേഷം പ്രേരിപ്പിക്കുകയാണെന്നും കേന്ദ്രത്തോട് ഗുജറാത്ത് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ പരാതി കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഫോർഡ് ഫൗണ്ടേഷനിൽ നിന്നും രാജ്യത്തെ ഏതെങ്കിലും വ്യക്തിയുടെയോ,​ എൻ.ജി.ഒയുടേയോ,​ മറ്റ് സംഘടനകളുടേയോ അക്കൗണ്ടുകളിലേക്ക് എത്തുന്ന ഫണ്ടുകൾആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി ഉറപ്പ് വരുത്തണമെന്ന് ബാങ്കുകൾക്കും അതിന്റെ ശാഖകൾക്കും നിർദ്ദേശം
നൽകാൻ റിസർവ് ബാങ്കിനോട്
ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയത്തിന്റെ ക്ളിയറൻസിനു ശേഷം മാത്രമേ ഫണ്ട് സ്വീകർത്താവിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടുളളു എന്ന് ഉറപ്പുവരുത്താനാണിത്. അതേസമയം,​ സർക്കാർ സംഘടനകൾക്ക്
ഫോർഡ് ഫൗണ്ടേഷനിൽ നിന്നും വിദേശ ഫണ്ട് സ്വീകരിക്കണമെങ്കിൽ സാന്പത്തികകാര്യ മന്ത്രാലയത്തിന്റെ ക്ളിയറൻസ് നിർബന്ധമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :