ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 16 ഒക്ടോബര്‍ 2015 (11:01 IST)
കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് തുറന്ന മനസാണുള്ളതെന്ന് നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി റിപ്പോർട്ട് കേരളം സമർപ്പിച്ചാൽ ഉടൻ തീരുമാനമെടുക്കും. പദ്ധതിയില്‍ കണ്ണൂർ, ഗുരുവായൂർ നഗരങ്ങളെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശദമായ പദ്ധതി റിപ്പോർട്ട് കേരളം സമർപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. പുതിയ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. മുഖ്യമന്ത്രിയ്ക്കൊപ്പം പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്, കെഎംആര്‍എല്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന് തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കൊച്ചി മെട്രോ പദ്ധതിയുടെ മാതൃകയില്‍ ഇരു ലൈറ്റ് മെട്രോകളും പൂര്‍ത്തിയാക്കുമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. പദ്ധതി ചെലവിന്റെ 20 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും വഹിക്കും. ബാക്കി 60 ശതമാനം പണം വായ്പയിലൂടെ കണ്ടെത്താനുമാണ് തീരുമാനം