തിരുവനന്തപുരം|
JOYS JOY|
Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (14:37 IST)
സംസ്ഥാനത്ത് എസ് എന്‍ ഡി പി - ആര്‍ എസ് എസ് കൂട്ടുകെട്ടിന് നേതൃത്വം നല്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
രാജന്‍ ബാബുവിനെയാണ് ഈ ബന്ധത്തിന് ഇടനിലക്കാരനായി നിയോഗിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തലാകും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് അജണ്ട മതേതരത്വജനാധിപത്യ സംരക്ഷണമായിരിക്കുമെന്നും കോടിയേരി പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചുള്ള ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ ഗൗരവകരമാണെന്നും സംഭവത്തില്‍ തുടരന്വേഷണം നടത്തണമെന്നും കോടിയേരി വ്യക്തമാക്കി.