ജേക്കബിനെ പുറത്താക്കിയത് കെട്ടിട മുതലാളികള്‍ക്ക് വേണ്ടിയോ? നടപടികള്‍ കൂടുതല്‍ ദുരൂഹമാകുന്നു

തിരുവനന്തപുരം| VISHNU N L| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (16:28 IST)
ഫയര്‍ഫോഴ്സ് ഡിജിപി സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ നീക്കിയ സര്‍ക്കാര്‍ നടപടി കൂടുതല്‍ ദുരൂഹമാകുന്നു. സംസ്ഥാനത്ത് ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കെ ഡിജിപി ജേക്കബ് തോമസ് അനുമതി നിഷേധിച്ചത് 60 വന്‍കിട ഫ്ളാറ്റുകള്‍ക്കാണെന്ന് കണക്കുകള്‍.

ജൂണ്‍ ഒന്നിന് ഫയര്‍ഫോഴ്‌സ് മേധാവിയായി ചുമതലയേറ്റ ശേഷം വന്‍കിട കെട്ടിടങ്ങളിലെല്ലാം കേന്ദ്ര നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജേക്കബ് തോമസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 60 വന്‍കിട ഫ്ളാറ്റുകള്‍ക്ക് എന്‍ഒസി നിഷേധിച്ചത്.

അതിനു പുറമേ മുന്‍‌കാലങ്ങളില്‍ അനുമതി നല്‍കിയ കെട്ടിടങ്ങളില്‍ പരിശോധന നടത്തി സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിട്ടില്ലെങ്കില്‍ അനുമതി പുനപരിശോധിക്കാനും ജേക്കബ് തോമസ് ഉത്തരവിട്ടിരുന്നു. കൂടാതെ സെക്രട്ടേറിയറ്റില്‍ ഫയര്‍ഓഡിറ്റ് നടത്താനും ഇദ്ദേഹം ഉത്തരവിട്ടിരുന്നു. അതിനുപിന്നാലെയാണ് സര്‍ക്കാരിനെ അപഹാസ്യരാക്കി എന്ന കാരണം ചുണ്ടിക്കാണിച്ച് ജേക്കബ് തോമസിനെ പുറത്താക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :