നെ‌ഹ്‌റു കുടുംബത്തിന്റെ ഫോ‌ർമുല പോര: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഗ്രൂപ്പ് 23 നേതാക്കൾ

അഭിറാം മനോഹർ| Last Modified ശനി, 12 മാര്‍ച്ച് 2022 (08:41 IST)
തിരെഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ പാർട്ടിയിൽ നേതൃമാറ്റത്തിനുള്ള ആവശ്യം ശക്തമാക്കി കോൺഗ്രസിലെ നേതാക്കൾ. നെ‌ഹ്‌റു കുടുംബം മുന്നോട്ട് വെയ്ക്കുന്ന ഒരു ഫോർമുലയും അംഗീകരിക്കേണ്ടതില്ലെന്ന് ഫില്ലിയിൽ ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ
ധാരണയായി.

ദേശീയ രാഷ്ട്രീയത്തിൽ ഒന്നിന് പിന്നാലെ ഓരോ തിരെഞ്ഞെടുപ്പിലും പാർട്ടി അമ്പേ പരാജയപ്പെടുമ്പോൾ പാർട്ടിയിൽ നേതൃമാറ്റം നടപ്പിലാക്കണമെന്ന് ആവശ്യം ശക്തമാക്കുകയാണ് ഗ്രൂപ്പ് 23 നേതാക്കള്‍. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് ഗുലാംനബി ആസാദിന്‍റെ വീട്ടില്‍ ഒത്തു കൂടിയത്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനും മല്ലികാര്‍ജുന ഖാര്‍ഗയെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവാക്കാനുമാണ് ഗാന്ധി കുടുംബത്തിന്‍റെ ആലോചന. ഈ ഫോർമുല അംഗീകരിക്കേണ്ടതില്ലെന്ന് ഗ്രൂപ്പ് 23 തീരുമാനിച്ചു. കെ‌സി വേണു‌ഗോപാലിനെതിരെ നിലപാട് ശക്തമാക്കാനും ഗ്രൂപ്പ് 23 നേതാക്കൾക്കിടയിൽ ധാരണയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :