അക്രമത്തിലേക്ക് നയിക്കുന്നവർ നേതാക്കളല്ല, രാജ്യത്ത് നടക്കുന്നത് വഴിതെറ്റിയ സമരം: രാഷ്ട്രിയ കാര്യത്തിൽ അഭിപ്രായം പറഞ്ഞ് കരസേന മേധാവി, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 26 ഡിസം‌ബര്‍ 2019 (13:16 IST)
ഡൽഹി: പൗരത്വ ഭേതഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോപങ്ങളെ വിമർശിച്ച് കരസേന മേധാവി ബിപിൻ റാവത്ത്. രാജ്യത്ത് നടക്കുന്നത് വഴിതെറ്റിയ സമരങ്ങളാണെന്നും അക്രമങ്ങളിലേക്ക് ജനങ്ങളെ നയിക്കുന്നവർ നേതാക്കളല്ലെന്നുമായിരുന്നു ബിപിൻ റാവത്തിന്റെ വിമർശനം.

രാജ്യത്തെ പല സർവകലാശാലകളിലും കോളേജുകളിലും വിദ്യാർത്ഥികൾ ജനങ്ങളെ നയിച്ചുകൊണ്ട് സമരങ്ങളും പ്രക്ഷോപങ്ങളും നടത്തുകയാണ്. ഇതിനെ നേതൃത്വം എന്ന് കരുതാനാവില്ല. തെറ്റായ ദിശയിലേക്ക് ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കൾ. ഡൽഹിയിൽ ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെ ബിപിൻ റാവത്ത് പറഞ്ഞു.



അതേസമയം രാഷ്ട്രീയ വിഷയത്തിൽ കരസേന മേധവി അഭിപ്രായം പറഞ്ഞത് പുതിയ ചർച്ചകൾക്ക് വഴി‌വെച്ച് കഴിഞ്ഞു. ഭരണപരവും, രാഷ്ട്രീയ പരവുമായ കാര്യങ്ങളിൽ സേനാ മേധവികൾ നിലപാട് വ്യക്തമാക്കുകയോ, അഭിപ്രായം പറയുകയോ ചെയ്യുന്ന കീ‌ഴ്‌വഴക്കം രാജ്യത്ത് ഇല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :