ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെൺകുട്ടി പൊലീസ് കസ്‌റ്റഡിയില്‍ - മുന്‍കൂർ ജാമ്യം നല്‍കി കോടതി

  law student , extortion case , police , chinmayanand , പൊലീസ് , ബിജെപി , പെണ്‍കുട്ടി
ന്യൂഡല്‍ഹി| മെര്‍ലിന്‍ സാമുവല്‍| Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (19:10 IST)
ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നിയമവിദ്യാർഥിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി അഞ്ച് കോടി രൂപ തട്ടാൻ ശ്രമിച്ചെന്നാരോപിച്ചു യുപി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പെൺകുട്ടിയെ പ്രതിയാക്കി കേസെടുത്തത്. എന്നാൽ, വൈകിട്ട് നാലുമണിയോടെ കേസിൽ യുവതിക്ക് മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധി വന്നു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും.

ഷാജഹാൻപുരിലെ കോടതിയിലേക്കു പോകുന്നതിനിടെയാണ് പൊലീസ് യുവതിയെ തടഞ്ഞുനിർത്തി കസ്‌റ്റഡിയിലെടുത്തത്. പിതാവിന്റെയും സഹോദരന്റെയും കൺമുന്നിൽ വെച്ചായിരുന്നു പൊലീസ് നടപടി.

കേസില്‍ യുവതിയെ കൂടാതെ സച്ചിൻ, വിക്രം എന്നീ യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കൂടാതെ സഞ്ജയ് സിംഗ് എന്നയാൾക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ നാലാം പ്രതിയാണ് പരാതിക്കാരി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :