അനുബന്ധ വാര്‍ത്തകള്‍
- മരട്; നിലപാട് കടുപ്പിച്ച് കോടതി, സംസ്ഥാനത്തെ മുഴുവൻ നിമലംഘന നിർമാണങ്ങൾക്കും പിടി വീഴും?
- മലപ്പുറത്ത് മത പഠനശാലയില്‍ വെച്ച് പീഡനത്തിനിരയായെന്ന് 17 കാരിയുടെ പരാതി; സ്ഥാപക നടത്തിപ്പുകാരന് അറസ്റ്റില്‍, 12 പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ മോചിപ്പിച്ചു
- ആറ് വയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു; പ്രതി ഒളിവില്‍
- ശിവരഞ്ജിത്തിനും നസീമിനും ജാമ്യം
- ഭര്‍ത്താവ് ജോലിക്ക് പോകുന്നില്ല; 20 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെ അമ്മ കുളത്തിലെറിഞ്ഞു കൊന്നു
നിർത്തിയിട്ട ലോറിയുടെ പിന്നിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ചു, യുവാവ് മരിച്ചു
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. മാവേലിക്കര തട്ടാരമ്പലത്തിന് പടിഞ്ഞാറ് പുതുശേരിയമ്പലം ജങ്ഷന് സമീപമാണ് സംഭവം. ചങ്ങനാശേരി നാലുകോടി സ്വദേശി ചാള്‍സ് ആന്റണി (30) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.05 നായിരുന്നു അപകടം. കുന്നം ഭാഗത്തേക്ക് സിമന്റുമായി വന്ന ലോറി പുതുശേരിയമ്പലം ജങ്ഷന് സമീപം നിര്‍ത്തിയിട്ടിരുന്നു. ഹരിപ്പാട് ഭാഗത്തു നിന്നും തട്ടാരമ്പലത്തിലേക്ക് വന്ന ബൈക്ക് നിയന്ത്രണം തെറ്റി ലോറിയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.