ഫ്രഞ്ച്ഗയാന|
Last Updated:
വെള്ളി, 5 ഡിസംബര്‍ 2014 (12:15 IST)
ഇന്ത്യയുടെ
ജിസാറ്റ് 16 ഉപഗ്രഹത്തിന്റെ വിക്ഷേപണം മാറ്റി വച്ചു. മോശം കലാവസ്ഥയെത്തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെയ്ക്കേണ്ടി വന്നതെന്ന് ഐഎസ്ആര്‍ഒ ഫേസ്ബുക്കിലൂടെ അറിയിച്ചു.
നേരത്തെ വെള്ളിയാഴ്ച പുലര്‍ച്ചെ 2.08 നായിരുന്നു വിക്ഷേപണം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. യൂറോപ്യന്‍ യൂണിയന്‍ സ്‌പേസ് ഏജന്‍സിയുടെ ആരിയന്‍ 5 റോക്കറ്റിന്റെ സഹായത്തോടെ ഉപഗ്രഹത്തെ ഭ്രമണപദത്തിലെത്തിക്കാനാണ് നിശ്ചയിച്ചിരുന്നത്.
ജിസാറ്റിനെക്കൂടാതെ
ഡിഐആര്‍ഇസിടിവി-14 നെയും ആരിയന്‍ 5-ഉം വിക്ഷേപിക്കുവാനായിരുന്നു തീരുമാനിച്ചിരുന്നു. ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 16.