ഇന്ത്യയില്‍ അഴിമതി കുറയുന്നു

ഇന്ത്യ, അഴിമതി, ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണല്‍
ന്യൂഡല്‍ഹി| VISHNU.NL| Last Updated: ശനി, 16 നവം‌ബര്‍ 2019 (16:07 IST)
കോഴ, കൈക്കൂലി തുടങ്ങി രാജ്യത്തെ സര്‍വ്വ മേഖലകളിലും വ്യാപിച്ചുകിടക്കുന്ന അഴിമതിയില്‍ നമ്മള്‍ ഇന്ത്യാക്കാരെല്ലാം അസ്വസ്ഥരാണ്. എന്നാല്‍ മോഡി പ്രധാനമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ അഴിമതി രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്രാന്‍സ്പെരന്‍സി ഇന്റര്‍നാഷണലിന്റെ പുതിയ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 94 ആണ്. കഴിഞ്ഞ തവണ എണ്‍പത്തിയഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒന്പത് സ്ഥാനം മെച്ചപ്പെടുത്തുകയായിരുന്നു.

അഴിമതി ഉള്ള ലോകത്തെ 175 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യസ്ഥാനം മെച്ചപ്പെടുത്തിയത്. 38 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 36 ആയിരുന്നു. ഭൂട്ടാന്‍ ഒഴികെയുള്ള തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെക്കാള്‍ മെച്ചമാണ് ഇന്ത്യയുടെ നില. ശ്രീലങ്ക, തായ്‌ലന്‍ഡ്, ബുര്‍ക്കിനോ ഫാസ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. സോമാലിയയും വടക്കന്‍ കൊറിയയും പട്ടികയിലെ മുന്പന്മാരാണ്.

വിവാദമുയര്‍ത്തിയ ടൂ ജി സ്പെക്ട്രം, കല്‍ക്കരി അഴിമതി എന്നീ കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികളും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അഴിമതി തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതും ഇന്ത്യയുടെ സ്ഥാനക്കയറ്റത്തിന് കാരണമായി. അതേസമയം ഇന്ത്യ രണ്ട് പോയിന്റ് മെച്ചപ്പെടുത്തിയത് പ്രകടമായ മാറ്റമായി കാണാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അഴിമതി പട്ടികയില്‍ ഒന്നമത് ഡെന്മാര്‍ക്കാണ്. കഴിഞ്ഞ വര്‍ഷവും ഡെന്മാര്‍ക്കായിരുന്നു ഒന്നാം സ്ഥാനത്ത്. പൊതുമേഖലയിലെ അഴിമതി സംബന്ധിച്ച് അന്താരാഷ്ട്ര ഏജന്‍സികളായ ലോകബാങ്ക്, ലോക സാമ്പത്തിക ഫോറം തുടങ്ങിയവ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :