ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍ മങ്ങുന്നു

 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് , നോർത്ത് ഈസ്റ്റ് യുണൈറ്റഡ് , കേരളാ ബ്ളാസ്റ്റേഴ്സ്
കൊച്ചി| jibin| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2014 (10:24 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സച്ചിൻ തെന്‍ഡുല്‍ക്കറുടെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സെമിഫൈനല്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി. ഇന്നലെ നടന്ന മത്സരത്തില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഗോൾരഹിത സമനില വഴങ്ങിയതോടെയാണ് ബ്ളാസ്റ്റേഴ്സിന്റെ കാര്യം തീരുമാനമായത്.

കളിയുടെ മുഴുവന്‍ സമയത്തും കളം നിറഞ്ഞ് കളിക്കുന്നതില്‍ മിടുക്ക് കാട്ടിയ ബ്ളാസ്റ്റേഴ്സിന് ഗോള്‍ മാത്രം നേടാനായില്ല. ജീവന്മരണ പോരാട്ടത്തില്‍ ജയമെന്ന ആഗ്രഹം ബ്ളാസ്റ്റേഴ്സിന്റെ കളിയില്‍ കണ്ടെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ബ്ളാസ്റ്റേഴ്സിന്
മികച്ച ഒരു ഫിനീഷര്‍ ഇല്ലാത്തതിന്റെ കുറവ്
ഇന്നലെയും കളിക്കളത്തില്‍ പ്രകടമായി. മറുവശത്ത് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ യുണൈറ്റഡിന് ബ്ളാസ്റ്റേഴ്സിന്റെ പ്രതിരോധത്തില്‍ തട്ടി നില്‍ക്കാനായിരുന്നു വിധി.

പൂനെയുമായി അവശേഷിക്കുന്ന കളി ജയിച്ചാൽ മാത്രം ബ്ളാസ്റ്റേഴ്സിന്
സെമിയിലെത്താനാകില്ല. 13 കളികൾ പിന്നിട്ടപ്പോൾ 16 പോയിന്റുമായി അഞ്ചാംസ്ഥാനത്തുണ്ടെങ്കിലും ബ്ളാസ്റ്റേഴ്സ് സെമി കാണണമെങ്കിൽ അത്ഭുതങ്ങൾ തന്നെ സംഭവിക്കണം. അതിന് ഡൽഹി, പൂനെ, നോർത്ത് ഈസ്റ്റ് ടീമുകൾ പോയിന്റ് നിലയിൽ ഇനി ഒരടി മുന്നേറിയില്ലെങ്കിൽ മാത്രമേ ബ്ളാസ്റ്റേഴ്സിന് നേട്ടമുണ്ടാകു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :