ലാലുവിന്റെ ഭാര്യയും മകളും തോറ്റു

പട്‌ന| Last Updated: ശനി, 17 മെയ് 2014 (10:47 IST)

ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് വന്‍ തിരിച്ചടി. ബിജെപി മികച്ച ജയം നേടിയ ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവിയും മകള്‍ മിസാ ഭാരതിയും
പരാജയപ്പെട്ടു.

സരണില്‍ ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡിയാണ് റാബ്‌റി ദേവിയെ പരാജയപ്പെടുത്തിയത്. പാടലീപുത്ര മണ്ഡലത്തിലാണ് ലാലുവിന്റെ മകള്‍ മിസാ ഭാരതി ബിജെപിയിലെ രാംകൃപാല്‍ യാദവിനോട് തോറ്റത്. പാടലീപുത്രയില്‍ മകള്‍ക്ക് സീറ്റ് നല്‍കാന്‍ വേണ്ടി ലാലു വിശ്വസ്തനായിരുന്ന രാംകൃപാല്‍ യാദവിന് സീറ്റ് നിഷേധിക്കുകയായിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് ആര്‍.ജെ.ഡി ജനറല്‍ സെക്രട്ടറിയായിരുന്ന രാംകൃപാല്‍ യാദവ് ബിജെപിയില്‍ ചേര്‍ന്ന് മിസയ്‌ക്കെതിരെ മത്സരിച്ചത്. മധേപുരയില്‍ ആര്‍ജെഡി പപ്പു യാദവ് വിജയിച്ചു. ഇതടക്കം 7 മണ്ഡലങ്ങളിലാണ് യുപിഎ സഖ്യത്തിന് ബിഹാറില്‍ ജയിക്കാന്‍ കഴിഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :