പോത്തന്‍കോട്|
webdunia|
Last Updated:
ശനി, 10 മെയ് 2014 (15:09 IST)
സ്വന്തം മകളെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പിതാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പീഡനക്കേസില്‍ പ്രതിയായ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒളിയാഴ്ത്തുറ പിളിയങ്കോട് ഭഗവതിപുരം സ്വദേശി സജി എന്ന 37 കാരനാണു പീഡനത്തിനിരയായ പതിനൊന്നുകാരിയായ പെണ്‍കുട്ടിയുടെ പിതാവ്.
കഴക്കൂട്ടം സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പീഡനക്കേസില്‍ പ്രതിയും പെണ്‍കുട്ടിയുടെ അയല്‍വാസിയുമായ രഞ്ജിത് ഭവനില്‍ അമറാന്‍ എന്നു വിളിക്കുന്ന പങ്കജാക്ഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പിണക്കത്തിലാണെന്നും മാതാവ് ജോലിക്കു പോകുന്ന സമയത്ത് കുട്ടി പിതാവിന്റെ സംരക്ഷണയിലാണെന്നും ഈ സമയത്താണ് പിതാവും അയല്‍വാസിയും പീഡിപ്പിച്ചതെന്ന് കരുണാലയത്തില്‍ അഭയം തേടിയ പെണ്‍കുട്ടി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
കരുണാലയം അധികൃതര്‍ ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.