പ്രിയങ്ക ഗാന്ധിയേയും റോബര്‍ട്ട് വാദ്രയേയും കണ്ടെന്ന് ലളിത് മോഡി

ലളിത് മോഡി , പ്രിയങ്ക ഗാന്ധി , റോബര്‍ട്ട് വാദ്ര , വസുന്ധര രാജെ
ലണ്ടന്‍| jibin| Last Updated: വെള്ളി, 26 ജൂണ്‍ 2015 (11:14 IST)
പുതിയ വെളിപ്പെടുത്തലുകളുമായി മുന്‍ ഐപിഎല്‍ കമ്മീഷ്‌ണര്‍ ലളിത് മോഡി രംഗത്ത്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മകൾ
പ്രിയങ്ക ഗാന്ധിയുമായി താന്‍ കഴിഞ്ഞ വര്‍ഷം വിദേശത്ത് വെച്ച് കൂടിക്കാഴ്‌ച നടത്തിയെന്നാണ് വെളിപ്പെടുത്തല്‍. പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുബോള്‍ റോബര്‍ട്ട് വാദ്രയും ഒപ്പമുണ്ടായിരുന്നു. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്താണ് ഈ കൂടിക്കാഴ്‌ചയെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.

ലണ്ടനിലെ ഒരു റസ്റ്റോറന്റിൽ വച്ച് പ്രിയങ്കയും വധേരയുമായി വെവ്വേറെയാണ് കൂടിക്കാഴ്ച നടത്തിയതെന്നും മോഡി ട്വിറ്ററിലൂടെ വ്യക്തമാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റേയും രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയെടേയും രാജി ആവശ്യപ്പെടുന്ന കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ് മോഡിയുടെ പുതിയ വെളിപ്പെടുത്തൽ.

'ഗാന്ധി കുടുംബത്തെ ലണ്ടനിൽ വച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അവർക്കൊപ്പം ഡി.എൽ.എഫിന്റെ മാനേജിംഗ് ഡയറക്ടർ ടിമ്മി സിറാനയും ഉണ്ടായിരുന്നു. അയാളുടെ കൈവശം എന്റെ നന്പർ ഉണ്ട്. അവർക്ക് എന്നെ വിളിക്കാവുന്നതേയുള്ളു- മോഡി ട്വിറ്ററിൽ കുറിച്ചു.


അതേസമയം, മോഡിയെ വഴിവിട്ട് സഹായിച്ച രാജസ്ഥാന്‍ മുഖ്യന്ത്രി വസുന്ധര രാജെ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലേക്കു കുടിയേറാനുള്ള ലളിത് മോഡിയുടെ അപേക്ഷയിൽ ഒപ്പിട്ടത് താനാണെന്ന് വസുന്ധര വ്യക്തമാക്കിയതോടെ ബിജെപി നേതൃത്വം വെട്ടിലായ സാഹചര്യത്തിലാണ് രാജസ്ഥാന്‍ മുഖ്യന്ത്രിയുടെ പദവി തുലാസിലായത്. സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായതോടെ വസുന്ധര രാജെ ഇന്ന് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും.

സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായതോടെ വസുന്ധര രാജെ ഇന്ന് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. 2011ൽ പോര്‍ച്ചുഗലിലേക്ക്
കുടിയേറാനുള്ള ലളിത് മോദിയുടെ അപേക്ഷയിൽ സാക്ഷിയായതു വസുന്ധര രാജെയാണെന്നു തെളിയിക്കുന്ന രേഖകൾ ലളിത് മോഡിയുടെ സഹായികളാണ് പരസ്യമാക്കിയത്. വസുന്ധരയുടെ ഒപ്പ് കൃത്രിമമല്ലെന്ന് നേരത്തെ കയ്യക്ഷര വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :