പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായേക്കും

ന്യൂഡെല്‍ഹി| Last Modified ഞായര്‍, 1 മാര്‍ച്ച് 2015 (16:46 IST)
തിരഞ്ഞെടുപ്പുകളില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനായി പ്രിയങ്കയെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി
അവധിയില്‍ പോയതോടെയാണ് ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുക്കാനാണ് ശ്രമം. അവധിയില്‍ പോകുന്നതിനു മുമ്പ് തന്നെ പ്രിയങ്കയെ പാര്‍ട്ടിയിലേക്കും രാഷ്ട്രീയത്തിലേക്കും കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധിയും ശ്രമം നടത്തിയിരുന്നു. രാഹുലിന്റെ നിലപാടിനോട് അനുകൂല സമീപനമാണ് പ്രവര്‍ത്തക സമിതി സ്വീകരിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ
കനത്ത പരാജയത്തെത്തുടര്‍ന്ന് പ്രിയങ്കയെ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന മുറവിളികളും പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നും ഉണ്ടായിരുന്നു. ഇതെല്ലാമാണ് പ്രിയങ്കയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍. അതിനിടെ അവധിയില്‍ പോയ രാഹുല്‍ഗാന്ധി അവധി തീരും മുന്‍പ് തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി എവിടെ എന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :