അഞ്ചുവയസുകാരന് വാല്‍ മുളച്ചു!

ലക്നൌ| VISHNU.NL| Last Updated: വെള്ളി, 9 മെയ് 2014 (16:51 IST)
മനുഷ്യന്‍ കുരങ്ങില്‍ നിന്നുണ്ടായതാണെന്നാണ് ശാസ്ത്രമതം. ഇതാ അതിന് പുതിയ തെളിവ്... ഉത്തര്‍പ്രദേശിലെ ലക്നൌവില്‍ അഞ്ചുവയസുകാരന്റെ പിന്നില്‍ വാല്‍മുളച്ചു! കേട്ടവര്‍ കേട്ടവര്‍ സംഭവം സത്യമാണെന്നുറപ്പു വരുത്തിയതായാണ് വിവരം.

ഇനി അതറിയാനും വഴിയില്ല. കാരണം അഞ്ചുവയസുകാരന്റെ പിന്നില്‍ മുളച്ച വാല്‍ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. ലക്നൌവിലെ ഗോണ്ട സ്വദേശിയായ ബസന്ത് എന്ന അഞ്ചു വയസുകാരന്റെ പിന്നിലാണ് മനുഷ്യരില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായിമാത്രം കണ്ടുവരുന്ന വാല്‍ പ്രത്യക്ഷപ്പെട്ടത്.

ഭാവിയില്‍ അരയ്ക്കു താഴേയ്ക്ക് തളര്‍ന്നു പോയേക്കാമെന്നതിനാലാണ് കെജിഎംയു ആശുപത്രിയില്‍ വച്ച് രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ഒടുവില്‍ ഡോക്ടര്‍മാര്‍ വാല്‍ നീക്കം ചെതു. വൈദ്യശാസ്ത്രത്തില്‍ ലിപോമ എന്നാണ് ഈ രോഗത്തിന്റെ പേര്.

നട്ടെല്ലിലെ കോശങ്ങളുടെ തകരാര്‍മൂലമാണ് ഇത്തരത്തില്‍ വാല്‍ വളരാന്‍ കാരണമായതെന്ന് ബസന്തിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. നട്ടെല്ലില്‍ വളരുന്ന കൊഴുപ്പ് നിറഞ്ഞ കോശങ്ങളാണ് വാലിന്റെ രൂപത്തില്‍ പുറത്തേക്ക് തള്ളിവരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :