ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി നേതാവ് അമിത്ഷായ്‌ക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. പ്രതികാര പ്രസംഗത്തിന്റെ പേരില്‍ ഏപ്രില്‍ 11നാണ് അമിത് ഷായ്ക്കും അസംഖാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. മുസാഫര്‍നഗര്‍ കലാപകാലത്തെ നാണക്കേടിന് പ്രതികാരം ചെയ്യാന്‍ പൊതുതിരഞ്ഞെടുപ്പ് ഉപയോഗിക്കണമെന്നായിരുന്നു അമിത്ഷായുടെ പ്രസംഗം.