അഭിറാം മനോഹർ|
Last Modified വെള്ളി, 2 ജനുവരി 2026 (12:57 IST)
ജോലിസമയം ആഴ്ചയില്‍ 48 മണിക്കൂര്‍ എന്ന നിലയില്‍ നിജപ്പെടുത്താനും സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോളി ചെയ്യാനും അനുവദിക്ക്കാനുമുള്ള വ്യവസ്ഥകള്‍ നിര്‍ദേശിച്ച് ലേബര്‍ കോഡുകളുടെ കരട് ചട്ടം. വിജ്ഞാപനം ചെയ്ത പുതിയ ലേബര്‍ കോഡ് കരട് ചട്ടത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
രാത്രി ഷിഫ്റ്റില്‍ ജോലിയെടുക്കാന്‍ താത്പര്യമുള്ള സ്ത്രീകളില്‍ നിന്ന് തൊഴിലുടമകള്‍ രേഖാമൂലമുള്ള സമ്മതപത്രം വാങ്ങിയിരിക്കണം. നവംബര്‍ 21ന് പ്രാബല്യത്തിലായ കരട് ചട്ടങ്ങളാണ് വിജ്ഞാപനം ചെയ്തത്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍ വരുത്താനാണ് ശ്രമം. ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കരുത്. ജോലിസമയം, ജോലിക്കിടയിലുള്ള വിശ്രമവേള, സമയക്രമീകരണം എന്നിവയെല്ലാം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കും പോലെ ക്രമീകരിക്കണം.
ഇതിന് പുറമെ 16 വയസ്സിന് മുകളിലുള്ള അസംഘടിത തൊഴിലാളികള്‍ക്ക് ആധാര്‍ക്കാര്‍ഡ് രജിസ്‌ട്രേഷനും നിര്‍ബന്ധിതമാക്കി. രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന കരാറുകാര്‍ക്ക് ഒറ്റ ലൈസന്‍സ് അനുവദിക്കുന്നതിനായി ഇലക്ട്രോണിക് അപേക്ഷ സമര്‍പ്പിക്കാം. നിശ്ചിത കാലയളവിലേക്ക് നിയമിതരാകുന്ന ജീവനക്കാര്‍ക്ക് ഒരു വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകഴിഞ്ഞാല്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടാകുമെന്നും കരട് ചട്ടത്തില്‍ പറയുന്നു.