'ഭാര്യയെ ഉപേക്ഷിച്ച ശേഷം രാജു ജെന്റില്‍മാനായി'; മുത്തലാഖ് ബില്ലിൽ മോദിയെ ട്രോളി കുനാൽ കമ്ര

എന്നാല്‍ യശോദിബെന്‍ ഇപ്പോഴും താന്‍ മോദിയുടെ ഭാര്യയാണ് എന്ന രീതിയിലാണ് ജീവിക്കുന്നത്.

Last Modified ബുധന്‍, 31 ജൂലൈ 2019 (08:07 IST)
മുത്തലാഖ് ബില്ലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. സ്ത്രീ ശാക്തീകരണത്തിന്റെ മുന്നോട്ടുള്ള പടിയായി വാദിച്ച് മോദി ട്വീറ്റ് ചെയ്തതോടെയാണ് പരിഹാസവുമായി രംഗത്തെത്തിയത്.ഭാര്യയെ ഉപേക്ഷിച്ചശേഷം രാജു മാന്യനായി എന്ന് പറഞ്ഞാണ് കുനാല്‍ കമ്ര മോദിയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ട് ട്വീറ്റ് ചെയ്തത്.

നേരത്തെ ഗുജറാത്തിലെ യശോദിബെന്‍ എന്ന യുവതിയെ മോദി വിവാഹം ചെയ്തിരുന്നു. പിന്നീട് ബന്ധം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ യശോദിബെന്‍ ഇപ്പോഴും താന്‍ മോദിയുടെ ഭാര്യയാണ് എന്ന രീതിയിലാണ് ജീവിക്കുന്നത്. ഇതുമായി ബന്ധപ്പെടുത്തിയാണ് കുനാല്‍ കമ്രയുടെ ട്വീറ്റ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :