പ്രധാനമന്ത്രിയും ആവശ്യപ്പെട്ടു; കുംഭമേള വെട്ടിച്ചുരുക്കുന്നതായി സന്യാസി സംഘടന

ശ്രീനു എസ്| Last Modified ശനി, 17 ഏപ്രില്‍ 2021 (20:43 IST)
പ്രധാനമന്ത്രിയും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുംഭമേള വെട്ടിച്ചുരുക്കുന്നതായി സന്യാസി സംഘടന ജുന അഖാഡ അറിയിച്ചു. കൊവിഡ് രാജ്യത്ത് രൂക്ഷമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കുംഭമേള വെട്ടിച്ചുരുക്കുന്നതായി സ്വാമി അവ്‌ധേശാനന്ദയാണ് അറിയിച്ചത്. കുംഭമേള പ്രതീകാത്മകമാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആവശ്യപ്പെടുകയായിരുന്നു.

കൂടാതെ പ്രധാനമന്ത്രി ഹിന്ദു ധര്‍മആചാര്യ സഭാ പ്രസിഡന്റുകൂടിയായ സ്വാമി അവധേശാനന്ദിനെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കുംഭമേളയില്‍ പങ്കെടുത്ത 24 സന്യാസിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :