മുല്ലപ്പെരിയാര്‍: തമിഴ്നാടിനൊപ്പം ചേര്‍ന്ന് ഉപസമിതി ചെയര്‍മാനും

 മുല്ലപ്പെരിയാര്‍ , ഉപസമിതി , അണക്കെട്ട് , തമിഴ്നാട് , കേരളം
കുമളി| jibin| Last Modified ബുധന്‍, 17 ഡിസം‌ബര്‍ 2014 (09:10 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശേധന നടത്താന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപസമിതിയുടെ ചെയര്‍മാന്‍ തമിഴ്നാട് പക്ഷത്തെന്ന ആരോപണം ശക്തമാകുന്നു. ചൊവ്വാഴ്ച രാവിലെ 10.30ന് അണക്കെട്ടില്‍ നടക്കേണ്ടിയിരുന്ന ഉപസമിതി സന്ദര്‍ശനം നിസാര കാരണം പറഞ്ഞ് തമിഴ്നാട് മുടക്കിയപ്പോള്‍ ഉപസമിതി ചെയര്‍മാനും തമിഴ്നാടിന്റെ പക്ഷത്ത് നിലയുറപ്പിക്കുകയായിരുന്നു.

അണക്കെട്ടില്‍ ഉപസമിതി സന്ദര്‍ശനം നടത്താനായി കേരളത്തിന്റെ പ്രതിനിധികള്‍ വള്ളക്കടവ് വഴി ജീപ്പ് മാര്‍ഗം അണക്കെട്ടിലത്തെിയിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചെയര്‍മാനും തമിഴ്നാട് ഉദ്യോഗസ്ഥരും അണക്കെട്ടിലേക്ക്
വരില്ലെന്ന് അറിയിക്കുകയായിരുന്നു. അണക്കെട്ടിലേക്ക് പോകുന്നവര്‍ പേരുവിവരം രേഖപ്പെടുത്തണമെന്ന വനം വകുപ്പ് നിര്‍ദേശത്തില്‍ പ്രതിഷേധിച്ചാണ് സന്ദര്‍ശനം വേണ്ടെന്നുവെച്ചതെന്നാണ് തമിഴ്നട് വ്യക്തമാക്കിയപ്പോള്‍ അതിനോപ്പം ചേരുകയായിരുന്നു ചെയര്‍മാനും.

നവംബര്‍ 25നാണ് ഉപസമിതി ഏറ്റവുമൊടുവില്‍ അണക്കെട്ട് സന്ദര്‍ശിച്ചത്. അണക്കെട്ടിന് മുകളിലും താഴെയുമുള്ള ഗാലറികളില്‍ സ്ഥാപിച്ച ഇരുപതോളം മര്‍ദ മാപിനികളില്‍നിന്ന് വിവരം ശേഖരിക്കാനാണ് ചൊവ്വാഴ്ച ഉപസമിതി സന്ദര്‍ശനം നടത്താന്‍ പദ്ധതി ഇട്ടിരുന്നത്. ഈ നീക്കം തടയുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് നിങ്ങിയ തമിഴ്നാട് പ്രതിനിധികള്‍ക്കൊപ്പം ചെയര്‍മാനും ചേരുകയായിരുന്നു. അണക്കെട്ടിലെ വിവരങ്ങള്‍ ആഴ്ചതോറും ശേഖരിക്കുന്നതിനാണ് ഉപസമിതിയെ നിയോഗിച്ചത്. എന്നാല്‍ തമിഴ്നാടിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ മാത്രമാണ് ചെയര്‍മാന്‍ ശ്രമിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :