ഫുട്സാലിൽ ബെംഗളൂരുവിന് സമനില, കൊച്ചിയ്ക്ക് പരാജയം

പ്രീമിയർ ഫുട്സാലിൽ മുംബൈ ഫൈവ്സിനോട് കൊച്ചി ഫൈവ്സിന് ദയനീയമായ തോൽവി

ചെന്നൈ| aparna shaji| Last Modified വ്യാഴം, 21 ജൂലൈ 2016 (10:44 IST)
പ്രീമിയർ ഫുട്സാലിൽ മുംബൈ ഫൈവ്സിനോട് കൊച്ചി ഫൈവ്സിന് ദയനീയമായ തോൽവി. 6-4നാണ് കൊച്ചിയെ മുംബൈയെ പരാജയപ്പെട്ടത്. ചാൻഗ്യുൻഹ കൊച്ചിക്ക് വേണ്ടിയും ഫ്ലോഗിയ മുംബൈയ്ക്ക് വേണ്ടിയും ഇരട്ട ഗോൾ നേടി. മോറിയസാണ് കൊച്ചിയ്ക്കായി ആദ്യ ഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ കൊൽക്കത്ത ഫൈവ്സും ബെംഗളൂരു ഫൈവ്സും തമ്മിലുള്ള കളി സമനിലയിൽ. ഇരുടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. മത്സരത്തിന്റെ ആദ്യ ക്വാർട്ടറിൽ വാഗ്നർ കീറ്റാനോ പെരെയ്‌ര കൊൽക്കത്തക്കായി ഗോൾ അടിച്ചു. എന്നാൽ മൂന്നാം ക്വാർട്ടറിൽ ജൊനാഥൻ പിയേഴ്സ് ബെംഗളൂരുവിനായി ഗോൾ അടിച്ച് മത്സരം സമനിലയിൽ എത്തിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :