കൊച്ചി|
സജിത്ത്|
Last Modified ചൊവ്വ, 19 ജൂലൈ 2016 (17:20 IST)
വാടക നൽകാതെ എട്ടര വർഷം എറണാകുളം പൊതുമരാമത്തു റെസ്റ്റ് ഹൗസിലെ മുറികൾ ഉപയോഗിച്ച സിബിഐ ഉദ്യോഗസ്ഥർക്കെതിരെ ത്വരിത പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടു. ജോമോൻ പുത്തൻപുരയ്ക്കല്‍ നല്കിയ ഹർജിയിലാണ് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്.
വിവിധ കേസന്വേഷണങ്ങളുടെ കാലത്തു റെസ്റ്റ് ഹൗസിലെ 19, 20 മുറികളിൽ 1999 ഫെബ്രുവരി 16 മുതൽ 2007 ഒക്ടോബർ 18 വരെയുള്ള 3,165 ദിവസം സിബിഐ ഉദ്യോഗസ്ഥർ വാടക നൽകാതെ താമസിച്ചതായാണ് കേസ്. തുടര്‍ന്ന് വാടക ഇനത്തിൽ 9.49 ലക്ഷം രൂപ സി ബി ഐയില്‍ നിന്നും ഈടാക്കാൻ പൊതുമരാമത്ത് മന്ത്രി ഉത്തരവിട്ടിരുന്നു.
രാജ്യത്തെ മുൻനിര അന്വേഷണ ഏജൻസിയായ സി ബി ഐക്കെതിരെ ഇത്തരം കേസുകളുണ്ടാവുന്നത് അത്യഅപൂർവമാണെന്ന് അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി പി.മാധവന് പ്രതികരിച്ചു. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരായ ഇവരില്‍ നിന്നും വാടക ഈടാക്കാതെ വീഴ്ച വരുത്തിയ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് എതിരെയാണു വിജിലൻസിന് അന്വേഷണം നടത്താൻ സാധിക്കുക.