ലജ്‌പത്‌ റായി പ്രതിമയില്‍ കിരണ്‍ബേദി ബിജെപി കൊടി പുതപ്പിച്ചതിനെ ചൊല്ലി വിവാദം

ന്യൂഡല്‍ഹി| Last Modified ബുധന്‍, 21 ജനുവരി 2015 (19:21 IST)
ലാലാ ലജ്‌പത്‌ റായിയുടെ പ്രതിമയില്‍ ബിജെപി പതാക അണിയിച്ച
ബിജെപിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി കിരണ്‍ബേദിയുടെ നടപടി വിവാദത്തില്‍.

പത്രിക സമര്‍പ്പണത്തിന്‌ തൊട്ടു മുമ്പാണ് സംഭവം ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയ കിരണ്‍ബേദി കൃഷ്‌ണാനഗറിലുള്ള ലാലാ ലജ്‌പത്‌ റായിയുടെ പ്രതിമയില്‍ പതാക അണിയിക്കുകയായിരുന്നു. പിന്നീട് പതാക എടുത്തു മാറ്റി.

കിരണ്‍ബേദിയുടെ നടപടിയ്ക്കെതിരെ ആംആദ്‌മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ്‌ കെജ്രിവാള്‍ രംഗത്തെത്തി. സ്വാതന്ത്ര്യസമര നേതാക്കളെ ബിജെപി വല്‍ക്കരിക്കാനുള്ള നീക്കമാണ്‌ കിരണ്‍ബേദിയും ബിജെപിയും നടത്തുന്നതെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :