ന്യൂഡല്‍ഹി|
vishnu|
Last Updated:
വ്യാഴം, 15 ജനുവരി 2015 (16:51 IST)
ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തൊടെ ബിജെപി കരുക്കള്‍ നീക്കം
ശക്തമാക്കി. മുഖ്യ എതിരാളിയായ ആം ആദ്മി പാര്‍ട്ടിയേയും അരവിന്ദ് കെജ്രിവാളിനേയും തളയ്ക്കുന്നതിന്റെ ഭാഗമായി കെജ്രിവാളിനെതിരെ മുന്‍ ഐപിഎസ് ഓഫീസറും അണ്ണാ ഹസാരെ സമരത്തിലെ പ്രമുഖ സാന്നിധ്യവുമായിരുന്ന കിരണ്‍ബേദിയെ രഗത്തിറക്കാനാണ് ബിജെപി നീക്കം
നടത്തുന്നത്. കൂടാതെ പ്രചാരണത്തിന്റെ താരത്തിളക്കം കൂട്ടൂന്നതിനായി പഴയ ബോളീവുഡ് താരം ജയപ്രദയേയും പാളയത്തിലെത്തികാന്‍ പാര്‍ട്ടി നേതാക്കള്‍ ശ്രമം നടത്തുന്നുന്നുണ്ട്.
കിരണബേദി നേരത്തെ തന്നെ മോഡി അനുകൂല പ്രസ്താവനകള്‍ നടത്തി ബിജെപി അനുഭാവം പ്രകടിപ്പിച്ചിരുന്നു. ഇവര്‍ ഉടന്‍ തന്നെ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ആം ആദ്മി പാര്‍ട്ടി വക്താവും ദേശീയ കൗണ്‍സില്‍ അംഗവുമായിരുന്ന ഷാസിയ ഇല്‍മിയും ബി ജെ പിയിലെത്തുമെന്ന് അറിയുന്നു. ഷാസിയയെ കെജ്രിവാളിനെതിരായി നിര്‍ത്താനാണ് ബിജെപി സംസ്ഥാന നേതാക്കള്‍ ആലോചിച്ചിരുന്നു. എന്നാല്‍ താന്‍ ഇത്തവണ മത്സരിക്കാനില്ല എന്ന് പറഞ്ഞതൊടെ ആ വാതില്‍ അടഞ്ഞു.
പിന്നീട് ജയപ്രദയെ പാര്‍ട്ടിയില്‍ എത്തിച്ച് കെജ്രിവാളിനെതിരെ നിര്‍ത്തുക എന്നാണ് പാര്‍ട്ടി ആലോചിച്ചത്. രാഷ്ട്രീയ ജനതാ ദള്‍ സ്ഥാനാര്‍ഥിയായി 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ജയപ്രദ തോറ്റുപോയിരുന്നു. തെലുങ്ക് ദേശം പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, ആര്‍ എല്‍ ഡി തുടങ്ങിയ പാര്‍ട്ടികളില്‍ മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ജയപ്രദ ശക്തയായ സ്ഥാനാര്‍ത്ഥിയല്ല എന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്.
അതേസമയം അരവിന്ദ് കെജ്രിവാളിനെതിരെ ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കേണ്ടത് കിരണ്‍ ബേദിയായിരിക്കണമെന്നാണ് ബിജെപിയിലെ ഭൂരിപക്ഷം ആളുകളുടേയും അഭിപ്രായം. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയെന്ന് പേരെടുത്ത പ്രതിഛായയും അണ്ണാ ഹസാരെ സമരത്തില്‍കൂടി അഴിമതി വിരുദ്ധ പ്രതിഛായയുമുള്ള കിരണ്‍ ബേദിതന്നെയാണ് കെജ്രിവാളിന്‍ പറ്റിയ എതിരാളിയെന്നുമാണ് ബിജെപി ക്യാമ്പിലെ ശക്തമായ വികാരം.