ഡല്‍ഹിയില്‍ വാക്പോര് തുടങ്ങി; തെരഞ്ഞെടുപ്പിന് ചൂടേറും

ഡല്‍ഹി, തെരഞ്ഞെടുപ്പ്, കെജ്രിവാള്‍, കിരണ്‍ബേദി
ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 20 ജനുവരി 2015 (12:17 IST)
കിരണ്‍ ബേദിയെ മുന്നില്‍ നിര്‍ത്തി നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപിയും രംഗത്തെത്തിയതൊടെ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ചൂടേറുന്നു. പരസ്പരമുള്ള വാക്‍പോരുകളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയതൊടെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് വാശിയേറുമെന്ന് ഉറപ്പായി.
തെരഞ്ഞെടുപ്പ് ഗോദയിലുള്ള വാക്‍പോര് ആദ്യം തുടക്കമിട്ടത് കോണ്‍ഗ്രസാണെങ്കിലും അവര്‍ ചിത്രത്തിലേ ഇല്ല എന്ന രീതിയിലാണ് എ‌എപിയും, ബി ജെ പിയും സംസാരിക്കുന്നത്.

കിരണ്‍ബേദിയെ പരസ്യമായ സംവാദത്തിനു ക്ഷണിച്ചുകൊണ്ടാണ് എ‌എപി വാക്പോരുകള്‍ക്ക് മൂര്‍ച്ചകൂട്ടിയത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ട കിരണ്‍ ബേദിക്ക് അഭിനന്ദനങ്ങള്‍. പക്ഷപാതമില്ലാത്ത ഒരാളെ മോഡറേറ്ററായി വച്ചുള്ള സംവാദത്തിനു ബേദിയെ ക്ഷണിക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

അതേസമയം കെജ്രിവാളിന് ചുട്ട മറുപടിയുമായി കിരണ്‍ബേദിയും രംഗത്തെത്തി. കെജ്രിവാളിന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് കിരണ്‍ ബേദി തിരിച്ചടിച്ചു. കെജ്രിവാള്‍ സംവാദത്തിലാണ് വിശ്വസിക്കുന്നത്. താന്‍ പ്രവര്‍ത്തിയിലും. അതിനാല്‍ നിയമസഭയ്ക്കുള്ളില്‍ നേരിടാമെന്നും ബേദി പറഞ്ഞു. കിരണ്‍ ബേദി തന്നെ ട്വിറ്ററില്‍ ബ്ളോക്ക് ചെയ്തുവെന്നും അത് മാറ്റണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു വര്‍ഷം മുന്‍പാണ് താന്‍ കെജ്രിവാളിനെ ബ്ളോക്ക് ചെയ്തതെന്നും സഭ്യമില്ലാത്ത സംസാരങ്ങള്‍ വന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്നും ബേദി പ്രതികരിച്ചു.

അണ്ണ ഹസാരെയുടെ അഴിമതി വിരുദ്ധ സമരങ്ങളില്‍ ഭാഗഭാക്കായിരുന്ന കിരണ്‍ ബേദി, ജനവരി 15-നാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്ന് അന്നേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഡല്‍ഹിയില്‍ വീണ്ടും മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ മുന്‍ സഹപ്രവര്‍ത്തകയാണിവര്‍. അണ്ണ ഹസാരയുടെ അഴിമതി വിരുദ്ധ സമരത്തില്‍ ബേദിക്കൊപ്പം കെജ്രിവാളും പങ്കാളിയായിരുന്നു. ബേദിയെ മുന്‍നിര്‍ത്തി മത്സരിച്ചാല്‍ ഡല്‍ഹി പിടിക്കാനാവുമെന്നാണ് ബിജെപിയുടെ വിശ്വാസം .



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

Trump Tariff Effect:ട്രംപിന്റെ നികുതിയുദ്ധം: ഓഹരിവിപണി ...

Trump Tariff Effect:ട്രംപിന്റെ നികുതിയുദ്ധം: ഓഹരിവിപണി ചോരക്കളം, നിക്ഷേപകര്‍ക്ക് ഒറ്റദിവസത്തില്‍ നഷ്ടമായത് 19 ലക്ഷം കോടി
രാവിലത്തെ വ്യാപാരത്തില്‍ സെന്‍സെക്‌സില്‍ 3,000ത്തോളം പോയിന്റിന്റെ നഷ്ടമാണുണ്ടായത്. ...

'തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂ': ...

'തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂ': തമിഴ്‌നാട് നേതാക്കളുടെ ഭാഷ നയത്തെ പരിഹസിച്ച് പ്രധാനമന്ത്രി
തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂവെന്ന് തമിഴ്‌നാട് നേതാക്കളോട് ...

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ...

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ബ്രിട്ടീഷ് പ്രധാനമന്ത്രി
ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ...

അധ്യാപകർക്കെതിരെ പരാതി ലഭിച്ചാൽ തിരക്കിട്ടുള്ള അറസ്റ്റ് ...

അധ്യാപകർക്കെതിരെ പരാതി ലഭിച്ചാൽ തിരക്കിട്ടുള്ള അറസ്റ്റ് വേണ്ട, പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം നടപടി
അധ്യാപകനും പരാതിക്കാരനും ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി വേണം തുടര്‍നടപടികള്‍ എടുക്കാന്‍. ...

ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ...

ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി; ഒറ്റയടിക്ക് സെന്‍സസ് 3000 പോയിന്റ് ഇടിഞ്ഞു
ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി. ഒറ്റയടിക്ക് സെന്‍സസ് 3000 ...