ബേദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്

കിരണ്‍ ബേദി, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ബിജെപി
ന്യൂഡല്‍ഹി| vishnu| Last Modified വ്യാഴം, 29 ജനുവരി 2015 (17:47 IST)
ഇരട്ട വോട്ടര്‍കാര്‍ഡ് വിവാദത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. വ്യത്യസ്ത വിലാസങ്ങളില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെന്ന ആരോപണമുയര്‍ന്നത് വിവാദമായിരുന്നു. 56 ഉദയ് പാര്‍ക്ക്, 2 തല്‍ക്കത്തോറ ലെയ്ന്‍ എന്നിങ്ങനെ രണ്ടു വിലാസങ്ങളില്‍ കിരണ്‍ ബേദിക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടെന്നായിരുന്നു ആരോപണമുയര്‍ന്നത്.

വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടി ബിജെപിയേയും കിരണ്‍ ബേദിയേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇരട്ട വോട്ടര്‍ കാര്‍ഡ് വിഷയത്തില്‍ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയം പരിശോധിച്ചത്. തല്‍ക്കത്തോറ ലെയ്ന്‍ വിലാസത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരണ്‍ ബേദി അപേക്ഷ നല്‍കിയിരുന്നതായി കമ്മീഷന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. ഇതോടെ സംഭവത്തില്‍ ബേദി കുറ്റക്കാരിയല്ലെന്ന് കമ്മീഷന്‍ സ്ഥിരീകരിക്കുകയായിരുന്നു.

56, ഉദയ്പാര്‍ക്ക് വിലാസത്തിലാണ് കിരണ്‍ബേദിയുടെ യഥാര്‍ഥ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡെന്നും കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ തിരിച്ചറിയല്‍ കാര്‍ഡിലെ വിശദാംശങ്ങളാണ് നാമനിര്‍ദേശ പത്രികയില്‍ കിരണ്‍ ബേദി രേഖപ്പെടുത്തിയിരിക്കുന്നത്. മറിച്ചായിരുന്നു എങ്കില്‍ ബേദിക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കാന്‍ വകുപ്പുണ്ട്. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് സാധ്യതയേയും ചോദ്യം ചെയ്യുന്ന രീതിയിലേക്ക് വളരുമായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :